എ ഡി 345ല്‍ പരിശുദ്ധ ഇഗ്നാത്തിയോസ് യുസ്തെദിയോസ് പാത്രിയർക്കീ സ് ബാവയുടെ അനുഗ്രഹത്തോടും ആശീർവാദത്തോട് കൂടി വി: വേദപുസ്തകവും വി: തക്സയും വി: കുർബാനയുടെ പുളിപ്പും സുറിയാനി ക്രമവുമായി വാണിക്ശ്രഠനായ ക്നനായിതോമയുടെയും മഹാപുരോഹിതന്മാരുടെ ഗണത്തിൽപ്പെട്ട ഉറഹായിലെ മോര് യൗസേഫ് മെത്രാച്ചനോടൊപ്പം വൈദികരും ശെമ്മാശന്മാരും അടങ്ങുന്ന 7 ഇല്ലം 72 കുടുംബങ്ങളും ഉറ്റവരെയും ഉടയവരെയും വെടിഞ്ഞു ഈ മലയാളക്കരയിലെ കൊടുങ്ങലൂരില്‍ വന്നിറങ്ങി.
READ MOREപ്രിയരേ, ഇടവകയുടെയും ദേശത്തിന്റേയും കാവൽ മദ്ധ്യസ്ഥയായിരിക്കുന്ന പരി. ദൈവമാതാവിന്റെ നാമധേയത്തിൽ സ്ഥാപിതമായിരിയ്ക്കുന്ന ഈ ഇടവകയുടെ വലിയ പെരുന്നാളും മൂന്ന് നോമ്പ് ആചരണവും കൺവൻഷനും 2019 ഫെബ്രുവരി 10 ഞായർ മുതൽ 16 ശനി വരെ നടത്തപ്പെടുവാൻ കർത്താവിൽ ശരണപ്പെടുന്നു. 10 -)0 തീയതി ഞായറാഴ്ച വി. കുർബാന അർപ്പിയ്ക്കുന്നതും തുടർന്ന് കൊടിയേറ്റ് കർമ്മം നടത്തപ്പെടുന്നതുമാണ്. 16 - ) 0 തീയതി ശനിയാഴ്ച ആർച്ച് ബിഷപ്പ് അഭി. കുറിയാക്കോസ് മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്തയുടെ മഹനീയ കാർമ്മികത്വത്തിൽ വി. അഞ്ചിന്മേൽ കുർബ്ബാനയും നടത്തപ്പെടുന്നതാണ്. പരി. അമ്മയുടേയും കാവൽ പിതാക്കന്മാരുടേയും മദ്ധ്യസ്ഥതയിൽ അഭയപ്പെട്ടും സർവ്വ ശക്തനെ മഹത്വപ്പെടുത്തിയും പെരുന്നാളിന്റെ അനുഗ്രഹീത നടത്തിപ്പിനും വിജയത്തിനും ഏവരുടേയും നേർച്ച കാഴ്ചകളോടെയും പ്രാർത്ഥനയോടും കൂടിയുള്ള സഹകരണവും സാന്നിദ്ധ്യവും സാദരം ദൈവനാമത്തിൽ ക്ഷണിച്ചു കൊള്ളുന്നു. സ്നേഹപൂർവ്വം, ഫാ. കൊച്ചുമോൻ തോമസ് , ഐക്കാട്ടു മാളിയേക്കൽ (വികാരി)
വി. ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായിരിയ്ക്കുന്ന തിരുവൻവണ്ടൂർ സെന്റ് മേരീസ് ക്നാനായ പള്ളിയുടെ വലിയ പെരുന്നാൾ 2019 ഫെബ്രുവരി മാസം 15 , 16 (വെള്ളി, ശനി) തീയതികളിൽ ആഘോഷ പൂർവ്വം കൊണ്ടാടുന്നു....
Thiruvanvandoor 7:30PM1671 Knanaya Syrian Kudiyetta at St.Marys Knanaya Church Thiruvanvandoor on May 20,21,22 - 2016...
Thiruvanvandoor 4:00PMEvent Management, Outdoor Catering, Stage Decoration, Hall Decoration, Vegetable Carving, Photography, Videography...
VIEW