എ ഡി 345ല്‍ പരിശുദ്ധ ഇഗ്നാത്തിയോസ് യുസ്തെദിയോസ് പാത്രിയർക്കീ സ് ബാവയുടെ അനുഗ്രഹത്തോടും ആശീർവാദത്തോട് കൂടി വി: വേദപുസ്തകവും വി: തക്സയും വി: കുർബാനയുടെ പുളിപ്പും സുറിയാനി ക്രമവുമായി വാണിക്ശ്രഠനായ ക്നനായിതോമയുടെയും മഹാപുരോഹിതന്മാരുടെ ഗണത്തിൽപ്പെട്ട ഉറഹായിലെ മോര്‍ യൗസേഫ് മെത്രാച്ചനോടൊപ്പം വൈദികരും ശെമ്മാശന്മാരും അടങ്ങുന്ന 7 ഇല്ലം 72 കുടുംബങ്ങളും ഉറ്റവരെയും ഉടയവരെയും വെടിഞ്ഞു ഈ മലയാളക്കരയിലെ കൊടുങ്ങലൂരില്‍ വന്നിറങ്ങി.
അന്നത്തെ രാജാവായിരുന്ന ചേരമാന്‍ പെരുമാള്‍ 72 പദവികള്‍ നല്കി അവരെ സ്വീകരിച്ചു മഹാദേവന്‍ പട്ടണത്തില്‍ താമസിക്കാനുള്ള സർവ്വ സൗകര്യങ്ങളും നല്കി. കാലാന്തരത്തില്‍ അവര്‍ അവിടെ നിന്ന് ഫലഭൂഷ്ഠമായ പമ്പയുടെയും, മീനച്ചിലാറിന്റയും തീരപ്രദേശങ്ങളില്‍ താമസമുറച്ചു. അങ്ങനെ കോട്ടയം,കല്ലിശ്ശേരി,റാന്നി എന്നിവടങ്ങളില്‍ പടർന്നു പന്തലിക്കയും അവിടങ്ങളില്‍ ദേവലയങ്ങള്‍ സ്ഥാപിച്ചു ആരാധന നടത്തി തങ്ങളുടെ വംശശുദ്ധി കാത്ത് പരിപാലിക്കുകയും ചെയ്തു. കല്ലിശ്ശേരിയില്‍ താമസമുറപ്പിച്ചവര്‍ അവിടെ നിന്ന് തുരുത്തിക്കാട് , ഇരവിപേരൂര്‍ , കുറ്റൂര്‍ , കറ്റോട് , മഴുക്കീര്‍ , ഓതറ , തിരുവൻവണ്ടൂര്‍ , തെങ്ങേലി , മാന്നാര്‍ , എടത്വ എന്നിവടങ്ങളില്‍ ആരാധയുടെ സൗകര്യാർഥം ദേവാലയങ്ങൾ സ്ഥാപിച്ചു സ്വതന്ത്ര ഇടവകളായി മാറി.